ചോറ്റാനിക്കര:ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് നമ്പർ 19 കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. ആമ്പല്ലൂർ 13 -ാം വാർഡിൽ ഇളയിടത്ത് തറയിൽ സീന ശശിക്കും കുടുംബത്തിനുമായി നിർമ്മിച്ച് നൽകിയ വീടിന്റ താക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് ജലജ മോഹനനും ജില്ല പഞ്ചായത്ത് അംഗം എ പി സുഭാഷും ചേർന്നാണ് കൈമാറിയത്. ബാങ്ക് പ്രസിഡണ്ട് ടി കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു.ജനപ്രതിനിധികളായ എം ബി ശാന്തകുമാർ, ഷൈജ അഷറഫ്, ബിജു എം തോമസ്, ഷില സത്യൻ, ജലജ മണിയ പ്പൻ,കോ ഓപ്പറേറ്റീവ് ഇൻ സ്പക്ടർ രാജൻ എന്നിവർ സംസാരിച്ചു.കർണകി രാഘവൻ സ്വാഗതവും സെക്രട്ടറി പി പി സീന നന്ദിയും പറഞ്ഞു