വൈപ്പിൻ : ഭിന്നശേഷിക്കാർക്കായി മൊബൈൽ ഷോപ്പിംഗ് പദ്ധതിയുമായി വൈപ്പിൻ മേഖലാ ഭിന്നശേഷിക്ഷേമ സഹായസംഘം . ത്രിതല പഞ്ചായത്ത് സഹകരണത്തോടെയായിരിക്കും നിത്യോപയോഗ സാധനങ്ങളുടെ വില്പന ലക്ഷ്യമിടുന്ന പദ്ധതി നടപ്പാക്കുക. വൈപ്പിൻ ബ്ളോക്ക് പഞ്ചായത്ത് അതിർത്തിയിലെ 5 പഞ്ചായത്തുകളിൽ നിന്ന് 10 പേർ വീതമായിരിക്കും ഗുണഭോക്താക്കൾ. 11 വർഷമായി അംഗീകൃതസംഘടനയായി പ്രവർത്തിക്കുന്ന സഹായസംഘം ഇതിനകം ഭിന്നശേഷിക്കാർക്കു അർഹമായ നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും നേടാൻ വഴിയൊരുക്കിയതായി ചെയർമാൻ വി.കെ. അശോകൻ, പ്രസിഡന്റ് ബൈജു കാവുങ്കൽ , സെക്രട്ടറി പി.വി.ഹരി എന്നിവർ പറഞ്ഞു. മേഖലാ വാർഷിക പൊതുയോഗം 28ന് നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടക്കും.