വൈപ്പിൻ: ഞാറയ്ക്കൽ തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കടൽസുരക്ഷ, ജീവൻസുരക്ഷ, തീരസുരക്ഷ, രാജ്യസുരക്ഷ എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, കോസ്റ്റൽ പൊലീസ്, അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടർ എന്നിവർ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസെടുത്തു. ഞാറയ്ക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി സംഘം ഓഫീസിൽ നടന്ന ക്ലാസ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജോയിസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജൂനിയർ എക്‌സിക്യുട്ടീവ് ഭാസ്‌കർ, കോസ്റ്റൽ പൊലീസ് എസ്‌.ഐ എ. ഡി. അനിൽ എന്നിവർ ക്ലാസ് നയിച്ചു. കെ.കെ. പുഷ്‌കരൻ, ഒ. എൻ. സനു, പി. വി. ജയൻ എന്നിവർ പ്രസംഗിച്ചു.