കൊച്ചി : കാർഷികമേഖലയുടെ നാശത്തിന് കാരണമാകുന്ന ആർ.സി.ഇ.പി കരാർ ഒപ്പിടുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആർ.ജെ.ഡി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് തോമസ് ബാബു, സെക്രട്ടറി ജനറൽ അലക്സ് നെയ്യാറ്റിൻകര, ജോൺ മരങ്ങോലി, സി. ഹരി, ജോയ് ചെട്ടിശേരി, ഫിറോസ് ബാബു, എം.വി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.