ആലുവ: സംസ്ഥാന സഹകരണ വകുപ്പും,ദേശാഭിവർദ്ധിനി സഹകരണ ബാങ്കും ചേർന്ന് കെയർ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തോട്ടയ്ക്കട്ടുകര കുഴിനികത്തിൽ ജെ. മാധവന്റെ പുനർനിർമ്മിച്ച വീട്ടിന്റെ താക്കോൽദാനം ജി.സി.ഡി.എ ചെയർമാൻ വി.സലീം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. ശ്യാം പത്മനാഭൻ, സഹകരണ അസി. രജിസ്റ്റട്രൾ വിജയകുമാർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി.ആർ. രതീഷ്, ബാങ്ക് സെക്രട്ടറി എം.എൻ ദാസപ്പൻ, രാജേഷ് തോട്ടക്കാട്ടുകര എന്നിവർ സംസാരിച്ചു.