ആലുവ: ചൂർണിക്കര പഞ്ചായത്തിൽ ദേശീയപാതയ്ക്ക് സമീപമുള്ള ഭക്ഷണശാലകളിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പരിശോധന നടത്തി. ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹോട്ടലുകൾക്ക് പിഴ ചുമത്തി. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ സതീഷ് കുമാർ, പഞ്ചായത്തംഗം ലിനേഷ് വർഗീസ്, ഹെൽത്ത് സൂപ്പർവൈസർ എബ്രഹാം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ലിമി, ഷാജി, നൗഷാദ്, ജയകുമാർ, ഷജിൻ എന്നിവർ നേതൃത്വം നൽകി. എല്ലാമാസവും ഭക്ഷണശാലകളിൽ പരിശോധന തുടരുമെന്ന് പഞ്ചായത്ത് പ്രസിസന്റ് അറിയിച്ചു