പെരുമ്പാവൂർ: പ്രളയത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പിന്റെ നേതൃത്യത്തിൽ നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ ഭാഗമായി കൂവപ്പടി സർവീസ് സഹകരണ ബാങ്ക് വീട് നിർമ്മിച്ച് നൽകി. വല്ലം റയോൺപുരം കുറ്റിയേനി സുനിതമുനീറിനാണ് വീട് നിർമ്മിച്ച് നൽകിയത്. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ താക്കോൽദാനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ബാബു പൂവത്തുംവീടൻ, നഗരസഭ കൗൺസിലർ ഇമ്പിച്ചിക്കോയ, ഷാജി കുന്നത്താൻ, എസ്.എ. മുഹമ്മദ്, എസ്.എസ് അലി, പി.പി അൽഫോൻസ്, തോമസ് പൊട്ടോളി, ജോൺസൻ തോപ്പിലാൻ, ജോഷി സി പോൾ, സി.ആർ. പൗലോസ്, ജിജി ശെൽവരാജ്, പത്മിനി രാഘവൻ, ഷൈജി ബിജു, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റർ എന്നിവർ പ്രസംഗിച്ചു.