പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നും ശബരി റെയിൽവേ യാഥാർത്ഥ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും പട്ടാൽ സെൻട്രൽ റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് ഗോപാലകൃഷ്ണൻ, സെക്രട്ടറി പി.എം. വർഗീസ്, എം.കെ. രാധാകൃഷ്ണൻ, എ.എസ്. മോഹനൻ, ടി.കെ. ഇട്ടീര, പി.എൻ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ. രാധാകൃഷ്ണൻ (പ്രസിഡന്റ്), സന്തോഷ് ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), പി.എം. വർഗീസ് (സെക്രട്ടറി), ലില്ലി പത്രോസ് (ജോ. സെക്രട്ടറി), എ എസ് മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.