പെരുമ്പാവൂർ: ഒക്കൽ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ 108 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ രക്ഷാധികാരി കെ.കെ. കർണൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം മുന്ന പ്രതിഭകൾക്കുള്ള സ്വർണപ്പതക്കങ്ങൾ അണിയിച്ചു. ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ വിദ്യാർത്ഥികൾക്കുളള മെമന്റൊ വിതരണം ചെയ്തു. കുന്നത്തുനാട് യൂണിയൻ സെക്രട്ടറി അഡ്വ. ആർ. അജന്തകുമാർ, ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, വൈസ് പ്രസിഡന്റ് ജോസ് വർഗീസ്, ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദൻ, ഉപാദ്ധ്യക്ഷൻ പി.വി. സുധാകരൻ, സ്‌കൂൾ ഉപരക്ഷാധികാരി ടി.ഡി. ശിവൻ, മുൻ മാനേജർ ടി.ബി. രവി എന്നിവർ പ്രതിഭകൾക്ക് സ്നേഹോപഹാരങ്ങൾ നൽകി. സ്‌കൂൾ പ്രിൻസിപ്പൽ എൻ.വി. ബാബുരാജൻ, ഹെഡ്മിസ്ട്രസ് സി. അജിതകുമാരി, സ്‌കൂൾ മാനേജർ ടി.ടി. സാബു തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് പതിനേഴ് കുടുംബയൂണിറ്റുകൾ പങ്കെടുത്ത സംഗമത്തിൽ കലാസാഹിത്യരചനാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.