പെരുമ്പാവൂർ: തിരഞ്ഞെടുപ്പിന്റെ മറവിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വല്ലം കോട്ടപ്പാലം പാടശേഖരത്ത് മണ്ണടിച്ച് വ്യാപകമായി പാടം നികത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയാണ് വല്ലം - കോടനാട് റൂട്ടിലെ പാലത്തിനിരുവശത്തും ഭൂമാഫിയ മണ്ണടിച്ചത്. പ്രദേശത്ത് കൃഷി ഇറക്കുന്ന ഏക പാടശേഖരമാണ് വല്ലം ഓങ്ങോത്തോട്. കോട്ടപ്പാലം തോട്ടിലേക്ക് ഇറങ്ങുന്ന നടപ്പാത പകുതിയിൽ കെട്ടി തോട്ടിലേക്കിറങ്ങാൻ കഴിയാത്ത വിധം മറച്ചാണ് ഏക്കറുകണക്കിന് പാടം നികത്താൻ ഭൂമാഫിയ ശ്രമിക്കുന്നത്. മണ്ണടിക്കൽ ശ്രദ്ധയിൽപ്പെട്ടതോടെ വല്ലം പൗരസമിതിയുടെ നേതൃത്വത്തിൽ യുവാക്കൾ മണ്ണടിക്കൽ തടഞ്ഞു. അധികൃതർക്ക് പരാതിയും നൽകി.