ഇടപ്പള്ളി: മാലിന്യകൂമ്പാരമായി മാറുകയാണ് വടുതല പാലം പ്രദേശം.കവറുകളിലും ചാക്കുകളിലുമൊക്കെയാക്കി മാലിന്യം പാലത്തിന്റെ വശങ്ങളിൽ തള്ളുകയാണ്.അതിർത്തി പങ്കിടുന്ന പാലത്തിന്റെ ചേരാനല്ലൂർ പഞ്ചായത്ത് ഭാഗത്താണ് ശല്യം ഏറെയും..വാഹനങ്ങളിൽ മൂക്ക് പൊത്തിയാണ് കടന്നു പോകുന്നത്.അവശിഷ്ടങ്ങൾ ചീഞ്ഞു നാറി അത്രക്കാണ് ദുർഗന്ധം.മാലിന്യം ഭക്ഷിക്കാനായി എത്തുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിനും കുറവൊന്നും ഇല്ല.മറുഭാഗത്ത് പഴയ പാലത്തിനോട് ചേർന്നാണ് കോർപ്പറേഷന്റ മാലിന്യ സംഭരണ സ്ഥലം.മൂന്നു ഡിവിഷന്റെസംഭരണ കേന്ദ്രം കൂടിയാണ് ഇവിടം.ദിവസേന രണ്ടു തവണ സംസ്കരണത്തിനായി മാലിന്യം ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ട്.ഇവിടെ മാലിന്യം തള്ളരുത് എന്ന് കർശന നിർദേശം അധികൃതർ നല്കിയിട്ടുണ്ട്.എന്നാൽ ചെറിയ കവറുകളിലും മറ്റും ഇറച്ചി കോഴി മാലിന്യം ഉൾപ്പെടെ രാത്രിയിൽ ഇവിടെ ഇടുന്നു..മഴക്കാലം തുടുങ്ങുന്നതിനു മുൻപ് പാലത്തിന്റെ ഭാഗങ്ങളിൽ നിന്നും മലിന്യം മുഴുവൻ നീക്കം ചെയ്യാൻ സംവിധാനം ഉണ്ടായില്ലെങ്കിൽ ആരോഗ്യ പ്രശ്നത്തിന് കാരണമാകും.
കോർപ്പറേഷന്റ ഭാഗത്ത് വീഴ്ചയില്ല
അതിർത്തി പങ്കിടുന്ന പാലത്തിന്റെ കോർപ്പറേഷൻ പ്രദേശങ്ങളിൽ മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നുണ്ട്.ഇവിടങ്ങളിൽ നിരീക്ഷണവുമുണ്ട്
ഒ.പി.സുനിൽ,കൗൺസിലർ
മാലിന്യം പുഴയിലേക്കും
ചീനവലക്കാർക്കും ദുരിതം