madavana-award
മാടവന അബൂബക്കർ മുസ്ലിയാർ റിലീഫ് സെന്റർ സംസ്ഥാന അവാർഡ്ദാനവും ഭിന്നശേഷികുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ജില്ലാപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് അഡ്വ.ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു. കെ.എം.നാസർ, ഒ.പി.അബ്ദുൾസലാം മൗലവി, സി.എ.മൂസാ മൗലവി, മാടവന മൻസൂർഹാജി, അഷ്റഫ് ബാഖവി എന്നിവർ സമീപം

പെരുമ്പാവൂർ : മാടവന അബൂബക്കർ മുസ്ലിയാർ റിലീഫ് സെന്റർ സംസ്ഥാന അവാർഡുദാനവും ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാർ ദർഗശരീഫിൽ നടന്ന സംസ്ഥാനതല റിലീഫ് വിതരണവും അവാർഡുദാനവും ജില്ലാപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് അഡ്വ.ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡുകൾ ഇമ്രാൻഖാൻ, റീമാമോൾ കെ.എൻ., എസ്. സിയാദ്, അനഘ ഉണ്ണിക്കൃഷ്ണൻ, അഫ്രിൻ അൻവർ, സുഹറാബീവി, ഹാദിയ ഫാത്തിമ, ഫാത്തിമ വി.യു, ദിൽശാന സി.ഡി. എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു.
മാടവന അബൂബക്കർ മുസ്ലിയാർ റിലീഫ് സെന്റർ ചെയർമാൻ മാടവന മൻസൂർഹാജി അദ്ധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ കെ.എം. നാസർ അയിരൂർപ്പാടം, റഫീഖ്അലി മാടവന, നൗഷാദ് അലി മാടവന, മുടിക്കൽ ജമാഅത്ത് ചീഫ് ഇമാം സി.എ.മൂസാ മൗലവി, എറണാകുളം തോട്ടത്തുംപടി ജുമാമസ്ജിദ് ചീഫ് ഇമാം മൗലവി ഒ.പി.അബ്ദുസലാം സഖാഫി അൽകാമിലി, പി.പി. അഷ്റഫ് ബാഖവി അയിരൂർപ്പാടം, ചേലക്കര കുട്ടി അഹമ്മദ്കുട്ടി മൗലവി, ഹാരിസ് മറ്റപ്പിള്ളി, ഷമീർ തുകലിൽ, കെ.കെ. അബ്ദുല്ല ഇസ്ലാമിയ, അബുഹാജി പുറക്കാട് എന്നിവർ പ്രസംഗിച്ചു. ആലുവ അന്ധവിദ്യാലയം, പെരുമ്പാവൂർ നഗരസഭ ബഡ്സ് സ്‌കൂൾ എന്നിവർക്കുള്ള പഠനോപകരണവും വിവിധ മഹല്ലുകളിലെ ഇസ്ലാമിക പണ്ഡിതന്മാർക്കുള്ള പുതുവസ്ത്രവും ചടങ്ങിൽ ചെയർമാൻ മാടവന മൻസൂർ ഹാജി സമ്മാനിച്ചു.