വൈറ്റില:കോരുആശാൻ സ്മാരക ചാരിറ്റബിൾസൊസൈറ്റിയുടെ നേതൃത്വത്തിൽഎസ് .എസ് .എൽ.സി,പ്ലസ് ടുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കുംഎപ്ളസ് കരസ്ഥമാക്കിയവിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. .എം.സ്വരാജ് എം.എൽ.എ.അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്വ:കെ.ഡി.വിൻസെന്റ്അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ കെ.കെ.ശിവൻ,കെ.എൻദാസൻ,എം എസ് .ഹരിഹരൻ,ബൈജൂതോട്ടാളിഎന്നിവർ സംസാരിച്ചു. ബാലഗോപാൽ സ്വാഗതവും പി.എസ്.ഷൈൻ നന്ദിയും പറഞ്ഞു.മലേഷ്യയിൽ വച്ച നടന്നഅന്തർദേശീയകരാട്ടേ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ബിജുസത്യനാഥനും ഭാവനസത്യനാഥനും പുരസ് ക്കാരങ്ങൾ നൽകി.