book-publishing
മുടക്കാരിൻ എഴുതിയ ആദ്യ നോവൽ തീണ്ടാപ്പാട് എന്ന പുസ്തകത്തിന്റെ പ്രകാശനം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ എം ആർ രേണുകുമാറിന് നൽകി നിർവഹിക്കുന്നു

പെരുമ്പാവൂർ: മുടക്കാരിൻ എഴുതിയ ആദ്യ നോവൽ തീണ്ടാപ്പാടിന്റെ പ്രകാശനം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ നിർവഹിച്ചു. എം.ആർ. രേണുകുമാറിന് ആദ്യകോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പെരുമ്പാവൂർ സഫ റസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ ജയകുമാർ ചെങ്ങമനാട്, സത്യൻ കോമല്ലൂർ, ദേവദത്ത്, സിജു പുന്നെക്കാട്, ബാബു തിരുമല, ജോൺസ് കുട്ടമംഗലം, മനോജ് ടി മുടക്കാരിൽ എന്നിവർ സംസാരിച്ചു.
കവികളായ കുറത്തിടാൻ പ്രദീപ്, അനിൽ മുട്ടാർ, സലിം ചേനം, സജി കല്യാണി, ഡോ.കുര്യാക്കോസ്, ടോം മുളംതുരുത്തി, ഓമന എൻ.സി, ജയനാരായൺ തൃക്കാക്കര, ശ്രീകുമാർ ചെറുവട്ടൂർ, ജയൻ പൂക്കാട്ടുപടി എന്നിവർ കവിത അവതരിപ്പിച്ചു.