കൊച്ചി : കുഡുംബി യുവജന സംഘം 15 -ാം സംസ്ഥാന സമ്മേളനം മേയ് 26 ന് എറണാകുളത്ത് നടക്കും. രാവിലെ 11 ന് പാലാരിവട്ടം എസ്.എൻ.ഡി.പി. യോഗം കണയന്നൂർ താലൂക്ക് യൂണിയൻ ഒാഡിറ്റോറിയത്തിൽ കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവജന സംഘം സംസ്ഥാനപ്രസിഡന്റ് എം. മനോജ് അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എസ് ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് മുന്നോടിയായി രാവിലെഎട്ടിന് എറണാകുളം നോർത്തിൽ നിന്ന് കെ.ആർ രാജേഷിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം ആരംഭിക്കും. സമ്മേളനത്തിൽ പഠനത്തിൽ ഉന്നത വിജയം കെെവരിച്ച സമുദായംഗങ്ങളുടെ മക്കളെ ആദരിക്കും. മികച്ച കെ.വെെ.എസ് താലൂക്കിനുള്ള കെ.കെ. വിജയൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി സമ്മേളനത്തിൽ വിതരണം ചെയ്യും.