കൊച്ചി : എൻ.സി.സി ഒാഫീസർമാരുടെ ചുമതല വഹിക്കുന്ന സ്കൂൾ, കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കേരള എ.എൻ.ഒ. വെൽഫയർ അസോസിയേഷന്റെ (കനോവ) സംസ്ഥാന സമ്മേളനവും ശില്പശാലയും നാളെ ആലുവ യു.സി കോളേജിൽ നടക്കും. രാവിലെ 10 ന് അൻവർ സാദത്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റൻ സുനിൽ പി. അദ്ധ്യക്ഷത വഹിക്കും. കേരള, ലക്ഷദ്വീപ് എൻ.സി.സി മേധാവി മേജർ ജനറൽ ബി.ജി. ഗിൽഗാബി മുഖ്യാതിഥിയാകും. എ.എൻ.ഒ വെൽഫയർ കോൺഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് മേജർ ഉൻമേഷ് പാണ്ഡ്യ പ്രസംഗിക്കും.