കൊച്ചി എട്ടാം അഖില ഭാരത ഹിന്ദു രാഷ്ട്ര സമ്മേളനം മേയ് 27 മുതൽ ജൂൺ 8 വരെ ഗോവയിലെ ഫോണ്ട ശ്രീരാമനാഥ് ക്ഷേത്രത്തിൽ നടക്കും.
26 സംസ്ഥാനങ്ങളിലെയും ബംഗ്ളാദേശിലെയും ഇരുന്നൂറിൽപ്പരം ഹിന്ദു സംഘടനകളുടെ എണ്ണൂറിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് 11 പ്രതിനിധികൾ പങ്കെടുക്കും. കാശ്മീരിലെ ഹിന്ദുക്കളെ പുനരധിവസിപ്പിക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക, ശ്രീരാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഹിന്ദു ജനജാഗ്രത കേരള സമ്പർക്ക സമിതി കൺവീനർ നന്ദകുമാർ കെെമൾ അറിയിച്ചു.