കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ ധാർഷ്ട്യമാണ് യു.ഡി.എഫിനെ ഉജ്വലവിജയത്തിലേക്ക് നയിച്ചതെന്ന് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു.

കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ആസൂത്രണമികവും വിജയത്തിൽ വലിയ പങ്കുവഹിച്ചു. പ്രതികൂലഘടകങ്ങളെയെല്ലാം അവഗണിച്ച് പ്രവർത്തകർ ഒറ്റക്കെട്ടായി യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചെന്നും ടി.ജെ. വിനോദ് പറഞ്ഞു.