കൊച്ചി : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി - ആപ്റ്റ് ) സംയുക്തമായി എറണാകുളം സബ് സെന്ററിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ - പ്രസ് ഓപ്പറേഷൻ , കെ.ജിടിഇ പ്രസ് വർക്ക് കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. .ഒ.ബി.സി , എസ്.ഇ. ബി.ബി.സി , മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി കെ.പി.സി.ആർ ഫീസിളവ് ലഭിക്കും. പട്ടികജാതി , പട്ടിക വർഗ്ഗ മറ്റ് അർഹ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ഉണ്ട് . വിദ്യാഭ്യാസം , ജാതി , എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ബന്ധപ്പെടണം. വിലാസം സി. ആപ്റ്റ് പരിശീലന വിഭാഗം , കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് , ട്രെയിനിംഗ് , ഗവ. എൽ.പി സ്കൂൾ കാമ്പസ് ,തോട്ടക്കാട്ടുക്കര,ഫോൺ 0484 2605323, 2605322 അവസാന തീയതി മേയ് 31