george
പൊലീസ് പിടിയിലായ തമ്മനം മട്ടുമ്മൽ ജോർജ് (61)

ആലുവ: കരുവേലിമറ്റം ചിട്ടി തട്ടിപ്പു കേസിൽ മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി എറണാകുളം തമ്മനം മട്ടുമ്മൽ ജോർജ് (61) റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.

ഇടപ്പള്ളി ഐശ്വര്യ നഗറിലെ ഒരു വിട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. കരുവേലിമറ്റം ചിട്ടിയുടെ കുന്നുകര ബ്രാഞ്ച് മാനേജരായിരുന്നു പ്രതി. ഇയാളും ഡയറക്ടർമാരും ചേർന്ന് ചിറ്റാളന്മാരിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു. ഡയറക്ടർമാർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഇപ്പോൾ എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കുന്നുകര ബ്രാഞ്ചിനു കീഴിൽ നിന്നു മാത്രം 200 ഓളം പേരിൽ നിന്നായി ഒരു കോടിയോളം രൂപ ഇവർ പിരിച്ചെടുത്തിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ.നായരുടെ നിർദ്ദേശാനുസരണം കൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദനാണ് അന്വേഷണ ചുമതല. എസ്.ഐ. മാരായ ദീപക്, കുര്യാക്കോസ്, എ.എസ്.ഐ ജാഫർ, സി.പി.ഒ പ്രസാദ്, സുനിൽ, മനോജ്, ശ്രീരാജ്, മനോജ്, സാബു എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.