കൊച്ചി: എസ്.എൻ.ഡി.പി യോഗം ഇരുമ്പനം - ഏരൂർ 2094-ാം നമ്പർ ശാഖയിലെ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ 26 ന് നടക്കും. വിഗ്രഹം നൽകുന്ന പുതുമന ഗിരിജ മനോഹരന്റെ വസതിയിൽ 25ന് രാവിലെ ഗുരുപൂജ, പ്രസാദഊട്ട്, ആദരിക്കൽ എന്നിവയ്ക്ക് ശേഷം രണ്ട് മണിക്ക് വാഹന ഘോഷയാത്രയായി വടക്കേ വൈമേതി ഡോ.പല്പു കുടുംബയൂണിറ്റിലേക്ക് ആനയിക്കും. ഞായറാഴ്ച 11.15 നും 12.20നും മദ്ധ്യേ പ്രതിഷ്ഠാകർമ്മം നടക്കും.