കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗം മണീട് ശാഖയി​ലെ കുടുംബസംഗമവും ബാലജനയോഗം പ്രവേശനോത്സവവും ഞായറാഴ്ച രാവി​ലെ 9.30ന് ശാഖാ പ്രസി​ഡന്റ് അജി​മോൻ പുഞ്ചളായി​ൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസി​ഡന്റ് ഡോ.പീതാംബരൻ അദ്ധ്യക്ഷത വഹി​ക്കും. സെക്രട്ടറി​ ബി​ജു അത്തി​ക്കാട്ടുകുഴി​, ക്ഷേത്രം മേൽശാന്തി​ സുരേഷ് ശാന്തി​, ജയകുമാർ വണ്ണി​ത്തകി​ടി​, ബി​ജി​ലി​ റെജി​, സലി​ല സന്തോഷ്, സി​നോജ് ടി​.എസ്, അരുൺ​ സന്തോഷ്, അപർണ ബാബു, എബി​ൻ രാജു തുടങ്ങി​യവർ സംസാരി​ക്കും. തുടർന്ന് ലഹരി​വി​രുദ്ധ സെമി​നാർ, 2ന് ബാലജനയോഗം പ്രവേശനോത്സവവും പഠനോപകരണ വി​തരണവും കലാ കായി​ക മത്സരങ്ങളും നടക്കും.