കൊച്ചി: പ്രതീക്ഷിച്ച അത്രയും വോട്ട് ലഭിച്ചില്ലെങ്കിലും ഓരോ നിയമസഭ മണ്ഡലത്തിലും 2014ൽനേടിയതിനേക്കാൾകൂടുതൽ വോട്ട് നേടാൻ എറണാകുളം ലോക് സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് കഴിഞ്ഞു. ഇത്തവണ ബി.ജെ.പിക്ക് കഴിഞ്ഞ വർഷത്തേക്കാൾ അധികമായി 38816 വോട്ടുകൾ ലഭിച്ചു. തിരഞ്ഞെടുപ്പ് ഗോദയിൽ അൽഫോൺസ് കണ്ണന്താനം ഇതാദ്യമായി പരാജയത്തിന്റെ കയ്പ് നീർ കുടിച്ചു.
2014 ൽ എ.എൻ.രാധാകൃഷ്ണൻ നേടിയ വോട്ടുകൾ ( നിയമസഭ മണ്ഡലം തിരിച്ച് )
കളമശേരി -17558
പറവൂർ- 15917
വൈപ്പിൻ- 9324
കൊച്ചി - 9984
തൃപ്പൂണിത്തുറ - 16676
എറണാകുളം - 14375
തൃക്കാക്കര - 15099
ആകെ വോട്ടുകൾ - 98933
#അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ച വോട്ടുകൾ
കളമശേരി - 21026
പറവൂർ - 23035
വൈപ്പിൻ - 14940
കൊച്ചി - 14747
തൃപ്പൂണിത്തുറ - 25304
എറണാകുളം - 17769
തൃക്കാക്കര - 20710
ആകെ വോട്ടുകൾ - 137749