അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വെള്ളിവെളിച്ചം പ്രതിവാരസംവാദപരിപാടി തുടർച്ചയായി അറുപത് ആഴ്ചകൾ പിന്നിടുന്നു. അറുപതാമത് സംവാദം ഇന്ന് വൈകീട്ട് 6 ന് മർച്ചന്റ്‌സ് അസ്സോസിയേഷൻ ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ' അദ്ധ്യാപകർ പരീക്ഷ എഴുതുമ്പോൾ' എന്ന വിഷയത്തെ കുറിച്ച് വിദ്യാഭ്യാസ പ്രവർത്തകൻ പി. എൽഡേവീസ് പ്രബന്ധം അവതരിപ്പിക്കും. റിട്ട. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ വി. പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും.