വൈപ്പിൻ: എളങ്കുന്നപ്പുഴയിൽ അതിരൂക്ഷമായ വെള്ളക്കെട്ടിനും കൊതുകുശല്യത്തിനും പരിഹാരമായി ആർ.എം.പി തോട്ടിലെ ചെളി നീക്കി നീരൊഴുക്ക് വർധിപ്പിക്കുന്ന ജോലി ഉടൻ ആരംഭിക്കുമെന്ന് എസ്.ശർമ്മ എം എൽ.എ അറിയിച്ചു.നീരൊഴുക്ക് വർദ്ധിക്കുന്നതോടെ മത്സ്യസമ്പത്തിലും കാര്യമായ വർദ്ധന ഉണ്ടാകും. സ്റ്റേറ്റ് ഡിസാസ്റ്റർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് 93 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.ആർ എം പി ചിറ മുതൽ വളപ്പ് ബീച്ച് പാലം വരെ 500 മി.( 25 ലക്ഷം) , വളപ്പ് ബീച്ച് മുതൽ തോന്നിപ്പാലം വരെ 1500 മി. (68 ലക്ഷം) എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ഇറിഗേഷൻ വകുപ്പിനാണ് നിർവഹണചുമതല. ഇതോടൊപ്പം ആർ.എം.പി തോടിന്റെ സമഗ്രവികസന പദ്ധതിക്കായുള്ള ഡി.പി.ആർ തയ്യാറാക്കുന്നതിന് 5 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.

പദ്ധതി നടത്തിപ്പിന് എസ്.ശർമ്മ എം.എൽ.എ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ ജനറൽ കൺവീനറും അസി.എൻജീനിയർ കൺവീനറുമായി ജനകീയ സമിതി രൂപികരിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.