പെരുമ്പാവാർ: കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂളിലെ 1991 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികളുടെ സംഗമം റിട്ട. ഹെഡ്മാസ്റ്റർ സി.ടി. പൈലി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. അദ്ധ്യാപകരെ ആദരിച്ചു. സഹപാഠികളായ മൂന്ന് പേർക്ക് ചികിത്സാ സഹായം നൽകി. ഒ.കെ. ഭാസ്‌കരൻ , എൻ.ഐ. എബ്രഹാം, കെ. കൃഷ്ണൻകുട്ടി, വിപിൻ കോട്ടക്കുടി, പി.ഡി. ഷാജൻ, ജെറിൻ സെബാസ്റ്റ്യൻ, പോൾസൺ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.