പറവൂർ : ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് മാനേജ്മെന്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ചികിത്സ ആനുകൂല്യം നൽകുന്നു. സീനിയർ സിറ്റിസൺസ്, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തിലെ നിവാസികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്കാണ് ആനുകൂല്യം. കിടപ്പു രോഗികൾക്കും ഒ.പി വിഭാഗം രോഗികൾക്കും പ്രത്യേക ആനുകൂല്യമുണ്ടാകും. വിവരങ്ങൾക്ക് ഫോൺ 85478 20023.