പറവൂർ : പറവൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് 14,085 വോട്ടിന്റെ ലീഡ്. 2014നെ അപേക്ഷിച്ച് ഇരട്ടി ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ കെ.വി. തോമസിന് 55,471 വോട്ടും എൽ.ഡി.എഫിലെ ക്രിസ്റ്റി ഫെർണാണ്ടസിന് 47,706, എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് 15,917 വോട്ടുമാണ് ലഭിച്ചത്. 7,765 വോട്ടിന്റെ ലീഡാണ് കെ.വി.തോമസിന് പറവൂരിൽ നിന്നും ലഭിച്ചത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് 71,025, എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവിന് 56,940, എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് 23,035 വോട്ടും ലഭിച്ചു.