പറവൂർ : പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ മുൻ ഡയറക്ടറും പറവൂരിലെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സഹകരണ മേഖലയിൽ നിറസാന്നിദ്ധ്യവുമായിരുന്ന എം.എൻ ചന്ദ്രന്റെ ആറാം ചരമവാർഷികം പറവൂർ താലൂക്ക് സഹകരണ കർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡേവിസ് പനക്കൽ, എം.ജെ. രാജു. ടി.എ.നവാസ്, പി.പി. ജോയി, സൈന, ലത മോഹനൻ, ആനി തോമസ്, ബാങ്ക് സെക്രട്ടറി എം.ആർ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.