bibin
ബിബിൻ ജോർജ്

ആലുവ: എടയാറിൽ കാർ ആക്രമിച്ച് 20 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പിടിയിലായ ബിബിൻ ജോർജി(25)നെ ആലുവ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ്. കേസിൽ കൂട്ടുപ്രതികളായ ഇടുക്കി മുരിക്കാശേരി സ്വദേശി സന്തോഷ് സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള മറ്റ് നാല് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് സ്വർണ ശുദ്ധീകരണ ശാലയായ സി.ജി.ആറിലേക്ക് കാറിൽ കൊണ്ടുവന്ന സ്വർണം ബൈക്കിലെത്തിയ രണ്ട് അംഗ സംഘം കവർന്നത്.