പറവൂർ : വാവക്കാട് ഗുരുദേവ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ പുതുതലമുറയ്ക്ക് നാടൻപാട്ടിനെക്കുറിച്ച് അറിയാൻ നാടൻപാട്ട് കലാകാരനും രചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ നാട്ടറിവ് പരിപാടി ഇന്ന് രാവിലെ പത്തിന് വായനശാല ഹാളിൽ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. ടി.സി. സുധീർ അദ്ധ്യക്ഷത വഹിക്കും. ലക്ഷ്മിനന്ദന വി.എസ്. ആര്യനന്ദ എന്നിവർ സംസാരിക്കും.