പറവൂർ: കാരുണ്യ സർവീസ് സൊസൈറ്റിയും വടക്കേക്കര കൃഷിഭവനും സംയുക്തമായി നടത്തുന്ന വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് കട്ടത്തുരുത്ത് കല്ലറക്കൽ ശശിയുടെ വസതിയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്യും. അമൽ ബാബു അദ്ധ്യക്ഷത വഹിക്കും. കൃഷി പരിപാലനം എന്ന വിഷയത്തിൽ റിട്ട.അസി.കൃഷി ഓഫീസർ ഇ.എം. അലി നയിക്കുന്ന ക്ളാസും വിത്ത് വിതരണവും നടക്കും.