പറവൂർ : അംബേദ്കർ വിചാര കേന്ദ്രത്തിന്റെ മൂന്നാം വാർഷിക സമ്മേളനം നാളെ ഉച്ചയ്ക്ക് രണ്ടിന് പറവൂർ പി.വി.എസ് ഹാളിൽ നടക്കും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്യും. കെ.എ. വേലായുധൻ അദ്ധ്യക്ഷത വഹിക്കും. ഗാന രചയിതാവ് ഐ.എസ്.കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തും. മിമിക്രി താരം സൈനൻ കെടാമംഗലം, ലൈജു പി. ഗോപാൽ, വേണു പോട്ടശ്ശേരി, എം.എം. രാജൻ, മുരളി വടക്കുംപുറം എന്നിവർ സംസാരിക്കും.