പറവൂർ: വള്ളുവള്ളി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ ആറിന് അഷ്ടാഭിഷേകം, ഏഴരയ്ക്ക മൃത്യുഞ്ജയഹവനം, പത്തിന് നൂറുംപാലും, പതിനൊന്നിന് കളഭാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഭോജനം, വൈകിട്ട് ആറിന് നിറമാല, ദീപക്കാഴ്ച രാത്രി എട്ടിന് പ്രാർത്ഥന, പ്രസാദ വിതരണത്തിനു ശേഷം നടയടക്കും.