താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
മാളവന സ്വദേശി നിഷാദ് ശോഭനനാണ് പരാതി നൽകിയത്. ഈമാസം 30ന് കളമശ്ശേരി റസ്റ്റ്ഹൗസിൽ നടത്തുന്ന അടുത്ത സിറ്റിങ്ങിൽ ഹാജരാകാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാറക്കടവ് ബ്ളോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിൽ 48 കിടക്കകളുണ്ടെന്നും ഒ.പി യും ഐ.പി യും പ്രവർത്തിക്കുന്നുണ്ടെന്നും മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.