ആലുവ: ചാലക്കുടി ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന് ഏറ്റവും കൂടുതൽ ഭൂരിപക്ഷ (32103) ലഭിച്ച ആലുവ നിമയമസഭ മണ്ഡലത്തിലെ വോട്ടർമാർക്ക് അൻവർ സാദത്ത് എം.എൽ.എ നന്ദി രേഖപെടുത്തി. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ജനവിരുദ്ധ നിലപാടിന് എതിരെയുള്ള വിധി എഴുത്താണ് ഈ വിജയം. ആലുവയിലെ യു.ഡി.എഫിന്റെ ഒറ്റകെട്ടായ പ്രവർത്തനമാണ് ഉജ്ജ്വല വിജയത്തിന് കാരണമെന്നും എം.എൽ.എ പറഞ്ഞു.