ആലുവ: നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് ചക്രമുള്ള ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം വിതരണം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിമ്മി ബേബി, കൗൺസിലർമാരായ എം.ടി. ജേക്കബ്, എ.സി. സന്തോഷ് കുമാർ, ലളിത ഗണേശൻ, പി.സി. ആന്റണി, സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, ഷൈജി രാമചന്ദ്രൻ, അനിത എന്നിവർ സംസാരിച്ചു.