നെടുമ്പാശേരി: സുറിയാനി ഓർത്തഡോക്സ് സഭയുടെ അധിപൻ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകി. ബെയ്റൂട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് ബാവ എത്തിയത്.
മെത്രാപ്പൊലീത്തമാരായ ദാനീയേൽ മാർ ക്ളീമിസ്, യാക്കോബ് മാർ അന്തീമോസ്, അത്താനിയോസ് മാർ തിമോത്തിയോസ് എന്നിവർ ഉൾപ്പെടെ 11 പേർ ബാവക്കൊപ്പമുണ്ടായിരുന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, എബ്രഹാം മാർ സെവേറിയോസ്, കുര്യാക്കോസ് മാർ ദീയസ്കോറസ്, ഡോ. ഏല്യാസ് മാർ അത്തനാസിയോസ് എന്നിവരും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, എൽദോ എബ്രഹാം എന്നിവരും സ്വീകരിക്കാനെത്തി.
മഞ്ഞനിക്കരയിലേക്ക് പോയ ബാവ ഇന്ന് ഉച്ചയ്ക്ക് ശേഷം പുത്തൻകുരിശ് പാത്രിയർക്കീസ് സെന്ററിൽ നടക്കുന്ന സുന്നഹദോസിൽ സംബന്ധിക്കും. വൈകിട്ട് ആറിന് മലേകുരിശ് ദയറായിൽ സ്വീകരണം. 27ന് രാവിലെ പത്തിന് നെടുമ്പാശേരി വഴി മടങ്ങും.