പറവൂർ : കേരള യുക്തിവാദി സംഘം നടത്തുന്ന സാംസ്കാരിക വിപ്ളവ നവോത്ഥാന ജാഥയ്ക്ക് നാളെ (26-05) വൈകിട്ട് മൂന്നരയ്ക്ക് പറവൂർ നമ്പൂരിയച്ചൻ ആൽത്തറ പരിസരത്ത് സ്വീകരണം നൽകും. നാലരയ്ക്ക് സഹോദര ഭവനം സന്ദർശിച്ച ശേഷം അഞ്ചിന് ചെറായി ഗൗരീശ്വര ക്ഷേത്ര പരിസരത്ത് മിശ്രഭോജന വാർഷിക സമ്മേളനം നടക്കും. എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്യും. പി.ഇ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് പി. ദിനേശൻ, മയ്യാറ്റിൽ സത്യൻ തുടങ്ങിയവർ സംസാരിക്കും.