കാലടി: മലയാറ്റൂർ ഇല്ലിത്തോട് കോൽപ്പാറയിൽ ആനക്കൂട്ടം കൃഷി നശിപ്പിച്ചതായി പരാതി. അഞ്ചോളം വരുന്ന ആനക്കൂട്ടം സന്ധ്യയോടെ കൃഷിയിടത്തിലെത്തിയായിതുന്നു ആക്രമണം.15 ഏക്കറോളം വരുന്ന സ്ഥലത്തെ റബ്ബർ മരങ്ങൾ, തെങ്ങുകൾ, വാഴ, ഇഞ്ചി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.പകൽ സമയം വിശ്രമിക്കുന്നതിന് വേണ്ടി കെട്ടിയ ഷെഡും ആനക്കൂട്ടം നശിപ്പിച്ചു.ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം വന്നതായി സ്ഥലം പാട്ടത്തിനെടുത്ത സന്തോഷ് പറഞ്ഞു. ആനക്കൂട്ടത്തിന്റെ നിരന്തരമായ ശല്യത്തെ തുടർന്ന് വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ഇത് വരെയുo നൽകിയിട്ടില്ലെന്ന് ഇവിടുത്തുകാർ പരാതിപ്പെട്ടു. പ്രദേശത്ത് ഫെൻസിംഗ് ചെയ്തിട്ടുണ്ടെങ്കിലും ബാറ്ററി യൂണിറ്റുകൾ പ്രവർത്തിക്കുന്നില്ല.