kaippatty
കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം

കൊച്ചി: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം നടത്തി. ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രി, ജ്യോതിഷ പണ്ഡിതന്മാരായ മറ്റം ജയകൃഷ്ണ പണിക്കർ, ചോറ്റാനിക്കര സുധി, ലാൽജി കൊടുവഴങ്ങ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു . സെക്രട്ടറി കെ.ബി സജീവ്‌, പ്രസിഡന്റ്‌ ടി. കെ. സജീവ്‌ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.