കൊച്ചി:സി.ഐ.എസ്.എഫ് ദക്ഷിണ സെക്ടറിനു കീഴിലെ യൂണിറ്റുകളിൽ നിന്നു വിരമിച്ച ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂൺ 12 ന് രാവിലെ 11 മണിക്ക് കാക്കനാട് കേന്ദ്രീയഭവനിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ ചെന്നൈയിലെ സി.ഐ.എസ്.എഫ് സൗത്ത് സോൺ ആർ.പി.എ.ഒ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും പങ്കെടുക്കും. എന്നാൽ കോടതിയിൽ വ്യവഹാരം നടക്കുന്ന പെൻഷൻ കേസുകളിൽ അദാലത്ത് ഇടപെടുന്നതല്ലെന്നും അത്തരം പരാതിക്കാർ അദാലത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും സി.ഐ.എസ്.എഫ് അധികൃതർ അറിയിച്ചു.