കൊച്ചി: സാമൂഹ്യ സാംസ്കാരിക വിപ്ലവ പ്രചരണ ജാഥയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് മിശ്രവിവാഹവേദിയുടെയും കേരള യുക്തിവാദി സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സാംസ്‌കാരിക വിപ്ലവ നവോത്ഥാന ജാഥ നടത്തുന്നു. വെണ്ണലയിലുള്ള വി.കെ. പവിത്രന്റെ ഗൃഹത്തിൽ നിന്ന് വി.ടിയുടെ ഭവനത്തിലേക്കുളള ജാഥ നാളെ രാവിലെ 9 ന് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.എൻ. അനിൽകുമാർ അദ്ധ്യക്ഷനാകും. പി.ടി.തോമസ് എം.എൽ.എ, റാൻസ് റിബൽ എന്നിവർ സംസാരിക്കും. വൈകിട്ട് 5 ന് ചെറായി ഗൗരീശ്വര ക്ഷേത്ര പരിസരത്തു വച്ചു നടക്കുന്ന മിശ്രഭോജനത്തിന്റെ 102 ാമത് വാർഷികം എൻ.എം. പിയേഴ്‌സൻ ഉദ്ഘാടനം ചെയ്യും. പി.ഇ. സുധാകരൻ അദ്ധ്യക്ഷനാകും. ജസ്റ്റിസ് കെ.കെ. ദിനേശൻ മതമില്ലാത്ത ജീവൻ പവിത്രം അവാർഡുദാനം നിർവഹിക്കും. 27 ന് വൈകിട്ട് തൃശൂർ കോർപ്പറേഷനു സമീപം നടക്കുന്ന സമാപന സമ്മേളനം കെ. വേണു ഉദ്ഘാടനം ചെയ്യും. പാർവതി പവനൻ അദ്ധ്യക്ഷയാകും. പി.സി. ഉണ്ണിച്ചെക്കൻ മുഖ്യ പ്രഭാഷണം നടത്തും.