ഉദയംപേരൂർ: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖയിലെ ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി വാർഷികവും കുടുംബസംഗമവും നാളെ (ഞായർ) രാവിലെ 8 ന് സമിതി അങ്കണത്തിലെ നിവേദ്യം പ്രാർത്ഥനാലയത്തിൽ നടക്കും.

രാവിലെ 8ന് സമിതി പ്രസിഡന്റ് പി.പി. മണി പതാക ഉയർത്തും. 9ന് കോട്ടയം സന്തോഷിന്റെ പ്രഭാഷണം, 10.30 ന് ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടക്കും. സമിതി പ്രസിഡന്റ് പി.പി. മണി,​ എൻ.എം. നാരായണൻ, സെക്രട്ടറി ജി.പി. സാബു, ശാഖായോഗം വൈസ് പ്രസിഡന്റ് ജി.എസ്. അശോകൻ,​ യൂണിയൻ കമ്മിറ്റിഅംഗം പി.സി. സിബിൻ,​ പി.പി. രവീന്ദ്രൻ,​ സൂരജ് വല്ലൂർ,​ രാജി സുനിൽ,​ എം.പി. തങ്കൻ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് കുടുംബസദ്യ, വൈകിട്ട് 3ന് കൗതുക മത്സരങ്ങൾ,​ ഗുരുദേവകൃതികളുടെ ആലാപനം,​ കലാസന്ധ്യ.