കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ വടക്കേവൈമീതി 2094- ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഡോ. പല്‌പു സ്മാരക കുടുംബയൂണിറ്റ് നിർമ്മിച്ച മണ്ഡപത്തിൽ ഗുരുദേവ പ്രതിഷ്‌ഠയും ഓഫീസ് മന്ദിര ഉദ്‌ഘാടനവും 26 ന് നടക്കും. രാവിലെ 11.58 നും 12.20 നും മദ്ധ്യേ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസി​ഡന്റ് സ്വാമി പ്രകാശാനന്ദ വിഗ്രഹപ്രതിഷ്‌ഠ നടത്തും. സുമോദ് ശാന്തി മുഖ്യകാർമ്മികത്വം വഹി​ക്കും. വൈകിട്ട് 3.30 ന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഡോ. പല്‌പു സ്‌മാരക ഹാൾ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എം.സ്വരാജ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.വി. ഭദ്രൻ അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ ഷീന ഗിരീഷ്, യോഗം അസി. സെക്രട്ടറി എം.ഡി. അഭിലാഷ്, പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ, കണയന്നൂർ യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിഅംഗം എൽ. സന്തോഷ്, ശാഖാ സെക്രട്ടറി സി.ഡി. പ്രതാപൻ, കുടുംബയൂണിറ്റ് സെക്രട്ടറി കെ.എ. രാജപ്പൻ എന്നിവർ പ്രസംഗിക്കും.