ആലുവ: എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മറ്റി ആലുവ തോട്ടുമുഖം എൻ.കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് റമ്സാൻ പ്രഭാഷണ പരമ്പര ഇന്നാരംഭിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനത്തിൽ ആലുവ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്യിദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പരയുടെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി മേഖല പ്രസിഡന്റ് ഷാജഹാൻ അൽ ഖാസിമിയും, സെക്രട്ടറി ഷിയാസ് മരോട്ടിക്കലും അറിയിച്ചു