തൃശൂർ : ദീർഘകാല ഫുട്‌ബാൾ പരിശീലനത്തിന് യോഗ്യരായ കുട്ടികളെ കണ്ടെത്തുന്നതിനായി പറപ്പൂർ എഫ്. സി. സെലക്‌ഷൻ ട്രയൽസ് നടത്തുന്നു. 2019-20 അക്കാഡമിക്ക് വർഷത്തെ അണ്ടർ 13, അണ്ടർ 15 റെസിഡൻഷ്യൽ ബാച്ചുകളിലേക്കും 6 മുതൽ 15 വയസു വരെയുള്ള നോൺ റെസിഡൻഷ്യൽ ബാച്ചുകളിലേക്കുമാണ് സെലക്‌ഷൻ നടത്തുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്ന് നടത്തുന്ന ദീർഘകാല ഫുട്‌ബാൾ പരിശീലനത്തിലൂടെ മികച്ച ഫുട്‌ബാൾ പ്രതിഭകളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. തൃശൂർ ശ്രീരാമകൃഷ്ണ സ്‌കൂൾ ഗ്രൗണ്ടിൽ വച്ചാണ് സെലക്‌ഷൻ ട്രയൽസ് നടത്തുന്നത്. നോൺ റെസിഡൻഷ്യൽ ബാച്ചുകളിലേക്ക് ഇന്നും റെസിഡൻഷ്യൽ ബാച്ചുകളിലേക്ക് നാളെയും ആയിരിക്കും തെരഞ്ഞെടുപ്പ്. ഏത് ജില്ലക്കാർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ വരുന്നവർ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും സഹിതം മാതാപിതാക്കളോടൊപ്പം ഹാജരാകണം. രാവിലെ ഏഴ് മുതൽ ട്രയൽസ് ആരംഭിക്കും. ഫോൺ : 95675 28448