കോലഞ്ചേരി: വടവുകോട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലും പ്രൊഫഷണൽ പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്കാണ് അവാർഡുകൾ നൽകുന്നത്. യോഗ്യതയുള്ളവർ മാർക്ക്ലിസ്റ്റിന്റെ കോപ്പി സഹിതം 20ന് മുമ്പ് ഹെഡ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0484 2730034.