കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിന് പുറകിലുള്ള പെരിയാർവാലി കനാലിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. സമീപത്തുള്ള ടെമ്പോ സ്​റ്റാൻഡിലെ ഡ്രൈവർമാരും വഴിയാത്രക്കാരും കച്ചവടക്കാരും രൂക്ഷമായ ദുർഗന്ധത്താൽ വലയുകയാണ്. കനാലിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്നുള്ള കക്കൂസ് മാലിന്യം ഒഴുക്കുന്നതാണ് ദുർഗന്ധത്തിനിടയാക്കുന്നത്. അടുത്തുള്ള കിണറുകൾക്കും ഇത് ഭീഷണിയാണ്. പെരിയാർവാലി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.