വൈപ്പിൻ: എസ്.എൻ.ഡി.പി നായരമ്പലം നോർത്ത് ശാഖ കുടുംബസംഗമം നാളെ രാവിലെ 10 ന് മംഗല്യ ഓഡിറ്റോറിയത്തിൽ വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്ക്രട്ടറി പി.ഡി ശ്യാംദാസ് അധ്യക്ഷത വഹിക്കും. തുടർന്ന് ഗുരുദേവ കീർത്തന ആലാപന മത്സരം , കരോക്കെ ഗാനമേള,സംഘ ഗാന മത്സരം,മുൻകാല ഭാരവാഹികളെ ആദരിക്കൽ,നാടൻപാട്ട്,ദൈവദശകം ദൃശ്യാവിഷ്‌ക്കാരം, എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയിക്കൾക്ക് അനുമോദനം എന്നിവ നടക്കും. സംഗമത്തിന് ശാഖ പ്രസിഡന്റ് വി ജി വിശ്വനാഥൻ, സെക്രട്ടറി അനീഷ് രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കും.